News

വ്യത്യസ്ത അനുഭവമായി ‘സുഗത നവതി’
വ്യത്യസ്ത അനുഭവമായി ‘സുഗത നവതി’
പ്രകൃതി സംരക്ഷണത്തിനും മനുഷ്യാവകാശങ്ങൾക്കും സ്ത്രീ സുരക്ഷയ്ക്കും നിരാലമ്പരായവർക്കും വേണ്ടി ഒരു മനുഷ്യായുസ്സ് മുഴുവൻ പോരാട്ടം നടത്തിയ സുഗതകുമാരി ടീച്ചറുടെ നവതി ആഘോഷങ്ങളുടെ സമാപന ചടങ്ങ് 2025 ജനുവരി 19 മുതൽ 22 വരെ ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠം സ്കൂളിൽ വെച്ച് നടന്നു. ജനുവരി 19ന്  സുഗതകുമാരിയുടെ ജീവിതാനുഭവങ്ങളും കവിതകളും കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി ‘സുഗത പരിചയം’ എന്ന പേരിൽ ശില്പശാല സുമേഷ് കൃഷ്ണൻ്റെ നേതൃത്വത്തിൽ നടന്നു.
 ജനുവരി 20ന്  ശ്രീ ആറന്മുള വിജയാനന്ദ വിദ്യാലയത്തിന് സമീപമുള്ള സുഗത വനത്തിലൂടെ സുഗതകുമാരി ടീച്ചറുടെ കവിതകൾ ആലപിച്ചും കഥകൾ പറഞ്ഞും പ്രകൃതി സംരക്ഷകനും  കവിയുമായ ഇഞ്ചക്കാട് ബാലചന്ദ്രന്റെ നേതൃത്വത്തിൽ വനയാത്ര സംഘടിപ്പിച്ചു. ജനുവരി 22ന് വൈകീട്ടായിരുന്നു ‘സുഗത നവതി’ സമാപന സഭ. മുൻ എം.പി പന്ന്യൻ രവീന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ രാജ്യത്തിൻ്റെ പ്രതിരോധ മന്ത്രി രാജ് സിംഗായിരുന്നു ഉദ്ഘാടകൻ.
 നവതി പുരസ്കാരം ഡോക്ടർ സി.വി. ആനന്ദബോസ് (ബഹു പശ്ചിമ ബംഗാൾ ഗവർണർ) ശ്രീമൻ നാരായണന് സമർപ്പിച്ചു. കുമ്മനം രാജശേഖരൻ (കമ്മറ്റി ചെയർമാൻ,മുൻ മിസോറാം ഗവർണ്ണർ),
അജയകുമാർ വല്ല്യൂഴത്തിൽ(സ്കൂൾ മാനേജർ)പി.ഐ.ഷെറീഫ് മുഹമ്മദ്, ഡോ.ഇന്ദിര രാജൻ ( നവതി ആഘോഷകസമതി അംഗം) തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
READ MORE
പച്ചപ്പ് പുതയ്ക്കാൻ  ശ്രീ വിജയാനന്ദ വിദ്യാപീഠം…
പച്ചപ്പ് പുതയ്ക്കാൻ ശ്രീ വിജയാനന്ദ വിദ്യാപീഠം…

“ചിറക് തളരുമ്പോൾ വന്നിരിക്കാൻ ഒരു മരച്ചില്ല… ഇല്ലെങ്കിൽ പിന്നെ പാറി നടക്കുവാൻ മാത്രമായി എന്തിനാണൊരാകാശം”

സുഗതകുമാരി ടീച്ചറുടെ നവതി ആഘോഷത്തിന്റെ ഭാഗമായി ശ്രീവിജയാനന്ദ വിദ്യാ പീഠത്തിൽ 90 വൃക്ഷത്തൈ നടൽ കർമ്മം നടന്നു. മാവ്,പ്ലാവ്,ചാമ്പ തുടങ്ങിയ വൃക്ഷങ്ങളാണ് കൂടുതലായും നട്ടത്.

”ഈ വൃക്ഷങ്ങളുടെ പരിപാലകർ കുട്ടികൾ ഏറ്റെടുക്കും.ഓരോ വർഷവും വൃക്ഷങ്ങളുടെ പിറന്നാൾ അവർ ആഘോഷിക്കും” – സ്കൂൾ മാനേജർ അജയകുമാർ വല്ല്യുഴത്തിൽ വ്യക്തമാക്കി.

 

ഭൂമിയുടെ അവകാശികൾ എന്ന കൃതിയിലൂടെ ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ഭൂമിയിൽ തുല്യ അവകാശമാണെന്ന് ബേപ്പൂർ സുൽത്താൻ പഠിപ്പിച്ചത് പോലെ നൂറ് കണക്കിന് ചെറു ജീവികളുടെ വീടായ മരങ്ങൾ നട്ടുവളർത്തുന്നതിലൂടെെ പ്രകൃതിയേയും മണ്ണിനെയും ആഴത്തിൽ പഠിച്ച് മനുഷ്യരെ തിരിച്ചറിയാനും അതുവഴി നല്ല മനുഷ്യരായി വളരുവാനും കുട്ടികളെ പ്രാപ്തമാക്കുകയാണ് സ്കൂൾ ലക്ഷ്യം വയ്ക്കുന്നത്.

READ MORE
ഹിന്ദുമത സമ്മേളനത്തിൽ മിന്നും വിജയം
ഹിന്ദുമത സമ്മേളനത്തിൽ മിന്നും വിജയം

പഠന പ്രവർത്തനങ്ങൾക്കൊപ്പം ആധ്യാത്മിക മത്സരങ്ങളിലും മികവു പുലർത്തി ശ്രീ വിജയാനന്ദ വിദ്യാപീഠം സ്കൂൾ.

113ാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദു മത കൺവൻഷനോടനുബന്ധിച്ച് നടന്ന ആധ്യാത്മിക മത്സരങ്ങളിലാണ് സ്കൂളിലെ കുട്ടികൾ തിളക്കമാർന്ന വിജയം കൈവരിച്ചത്.

വിജയികൾ :
1.അനുനന്ദ.എസ് – ത്രിതീയ ശ്രേണി,ഗീതാ പാരായണം – ഒന്നാം സ്ഥാനം, നാരായണീയ പാരായണം – രണ്ടാം സ്ഥാനം, രാമായണ പാരായണം – രണ്ടാം സ്ഥാനം.

2.തനുഷ്യ എസ് – ത്രിതീയ ശ്രേണി, പുരാണ പ്രശ്നോത്തരി – ഒന്നാം സ്ഥാനം

3.ശിവന്യ – ദ്ദ്വിതീയശ്രേണി, പുരാണപ്രശ്നോത്തരി – മൂന്നാം സ്ഥാനം

4.നന്ദിനി കൃഷ്ണൻ – പ്രതുർത്ഥ ശ്രേണി, ഗീതാപാരായണം – മൂന്നാം സ്ഥാനം, ഉപന്യാസരചന -മൂന്നാം സ്ഥാനം.

മൽസര വിജയികളെയും പങ്കെടുത്തവരേയും
സ്കൂൾ മാനേജർ അജയകുമാർ വല്യൂഴത്തിൽ,സ്കൂൾ പ്രിൻസിപ്പാൾ ഡോ.ഗോപകുമാർ, വൈസ്പ്രിൻസിപ്പാൾ ലത.എസ്സ് എന്നിവർ അനുമോദിച്ചു.
ഈ വിജയത്തിനായി
കുട്ടികൾക്ക് എല്ലാ പിന്തുണയും നൽകിയ അധ്യാപിക ശോഭനദേവി.സി.കെയെ പ്രത്യേകം അഭിനന്ദിച്ചു.

READ MORE
അക്ഷര മുറ്റത്തേക്ക് കുഞ്ഞു പൂമ്പാറ്റകൾ…
അക്ഷര മുറ്റത്തേക്ക് കുഞ്ഞു പൂമ്പാറ്റകൾ…

മധ്യവേനലവധിക്ക് ശേഷം മഴക്കുളിരിന്റെ അകമ്പടിയോടെ, 2025 – 2026 വർഷത്തെ ശ്രീ വിജയാനന്ദാ വിദ്യാപീഠത്തിലെ പ്രവേശനോൽസവം, ജൂൺ നാലിന് സ്കൂൾ അങ്കണത്തിൽ നടന്നു.

സ്കൂൾ മാനേജർ അജയകുമാർ വല്യുഴത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ്,സംഗീതാധ്യാപിക രേഖമോഹന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പ്രാർത്ഥനാ ഗാനത്തോടു കൂടിയാണ് ആരംഭിച്ചത്.

പ്രിൻസിപ്പാൾ ലത.എസ്സ് സ്വാഗതം പറഞ്ഞ ചടങ്ങിന്, സി.കെ ശോഭന ദേവി ടീച്ചർ നന്ദി പ്രകാശനം നടത്തി. മധുര വിതരണത്തോടെയാണ് ചടങ്ങുകൾ അവസാനിച്ചത്.

LKG,UKG കുട്ടികളുടെ പ്രവേശനോത്സവം ജൂൺ 11 ന് സ്കൂൾ അങ്കണത്തിൽ വെച്ച് വർണ്ണാഭമായി നടത്തപ്പെടും.

READ MORE
കുട്ടികളെ വരവേറ്റ് വർണ്ണാഭമായ പ്രവേശനോത്സവം
കുട്ടികളെ വരവേറ്റ് വർണ്ണാഭമായ പ്രവേശനോത്സവം

കുരുന്നുകൾക്കായി പ്രത്യേക ആഘോഷം സംഘടിപ്പിച്ച് ശ്രീ വിജയാനന്ദ വിദ്യാപീഠം.       ഇത്തവണ കെ.ജി പ്രവേശനോത്സവത്തിന് നൂറിൽപ്പരം കുരുന്നുകൾ സന്നിഹിതരായിരുന്നു. വിനോദ് നരനാട്ടിന്റെ കിറ്റി ഷോ ഏവരേയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. പ്രശസ്ത കവി റോയ് വർഗീസ് പൂച്ചേരിയെ ചടങ്ങിൽ ആദരിച്ചു.

സ്കൂൾ രക്ഷാധികാരി കുമ്മനം രാജശേഖരൻ (മുൻ മിസോറാം ഗവർണർ ) അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ അജയകുമാർ വല്യുഴത്തിൽ സ്വാഗതം പറഞ്ഞു.സ്കൂൾ പ്രിൻസിപ്പൽ ലത.എസ്, മുഖം പത്രാധിപൻ അനിൽ പെണ്ണുക്കര, എ.കെ.ഉണ്ണികൃഷ്ണൻ എന്നിവർ ആശംസ അറിയിച്ചു.

2024-2025 അദ്ധ്യയന വർഷം പത്താം ക്ലാസ്സിൽ യഥാക്രമം ഒന്ന്,രണ്ട്, മൂന്ന്, സ്ഥാനം കരസ്ഥമാക്കിയ നന്ദിനി കൃഷ്ണൻ, സൂര്യനന്ദന.വി,നിവേദ്യ കലേഷ് എന്നിവരെ ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു. നൂറ് ശതമാനം വിജയം കൈവരിക്കാൻ സഹായിച്ച മറ്റ് കുട്ടികളേയും അനുമോദനങ്ങൾ അറിയിച്ചു

കെ.ജി സെക്ഷൻ ടീച്ചർ പ്രഭ രവീന്ദ്രൻ കൃതഞ്ജത പറഞ്ഞ ചടങ്ങ് കുട്ടികളെ മധുരം നൽകി ക്ലാസ്സുകളിലേക്ക് പ്രവേശിപ്പിച്ചതോടെ അവസാനിപ്പിച്ചു.

READ MORE
കലാ മാമാങ്കമായി യൂത്ത് ഫെസ്റ്റിവൽ
കലാ മാമാങ്കമായി യൂത്ത് ഫെസ്റ്റിവൽ

ശ്രീ വിജയാനന്ദ വിദ്യാ പീഠത്തിലെ 2025-26 അധ്യയന വർഷത്തെ യൂത്ത് ഫെസ്റ്റിവൽ ആഗസ്റ്റ് 22,23 തിയ്യതികളിൽ നടന്നു.

സ്കൂൾ മാനേജർ അജയകുമാർ വല്യുഴത്തിൽ ഉൽഘാടനം നിർവ്വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ലത.എസ്സ്,വൈസ് പ്രിൻസിപ്പാൾ ജ്യോതി വി.നായർ, സി.കെ ശോഭന,ദേവി ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു.

കുട്ടികളിലെ സർഗാത്മകത കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ധാരാളം മത്സര ഇനങ്ങൾ സംഘടിപ്പിച്ചു.

അധ്യാപികമാരായ ഉത്തരമുകുന്ദൻ,ആര്യ ദേവി ബാലൻ പിള്ള, സുമിത,മുരളീധരൻ.ടി എസ്,അമൽ.കെ.എസ്സ് എന്നിവർ നേതൃത്വം നൽകി. ആഹ്ലാദവും ആവേശവും നിറഞ്ഞ രണ്ടു ദിനങ്ങൾ കുട്ടികൾക്ക് സർഗ- താള-ലയങ്ങളുടെ നിറമുള്ള ഓർമകളായി.

 

READ MORE
സഹോദയ വേദിയിലെ മിന്നും താരങ്ങൾ
സഹോദയ വേദിയിലെ മിന്നും താരങ്ങൾ

സെൻട്രൽ ട്രാവൻകൂർ സഹോദയ കലോത്സവത്തിൽ മികച്ച നേട്ടവുമായി വിജയാനന്ദ വിദ്യാപീഠം വിദ്യാർത്ഥികൾ.സെക്കൻഡറി വിഭാഗത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കിയ സ്കൂളിൻ്റെ അഭിമാന താരങ്ങൾ ; ചിത്രരചന, സംഗീതം,നൃത്തം തുടങ്ങിയ വിവിധ ഇനങ്ങളിൽ  മികവുറ്റ പ്രകടനം കാഴ്ചവെച്ചു.

സ്കൂളിന്റെയും, അതിലുപരി അർപ്പണബോധമുള്ള വിദ്യാർത്ഥികളുടെയും, അവർക്കൊപ്പം ആത്മാർത്ഥമായ പിന്തുണ നൽകിയ അധ്യാപകരുടെയും പ്രയത്നത്തെ സ്കൂൾ അധികൃതർ അനുമോദിച്ചു.സഹോദയ കമ്മറ്റി അധ്യാപകരായ രേഖ മോഹൻ,ആര്യാദേവി, ബാലൻപിള്ള, മുരളീധരൻ.ടി.എസ്., സുമിത.കെ, സുകുമാരൻ, ബിന്ദുകുമാരി,ഉത്തര മുകുന്ദൻ എന്നിവരുടെ പ്രയത്‌നവും സമർപ്പിതമായ നേതൃത്വവും കലോത്സവ വിജയത്തിന് പിൻബലമേകി.

എല്ലാ പിന്തുണയും നൽകിയ സ്കൂൾ മാനേജ്മെന്റിനും പ്രിൻസിപ്പൽ ലത.എസ്, വൈസ് പ്രിൻസിപ്പൽ ജ്യോതി. വി നായർ എന്നിവർക്കും വിദ്യാർത്ഥികളും അധ്യാപകരും പ്രത്യേക കൃതജ്ഞത അറിയിച്ചു.

READ MORE
പുതുതലമുറയെ വരവേറ്റ് ശ്രീ വിജയാനന്ദ വിദ്യാപീഠം
പുതുതലമുറയെ വരവേറ്റ് ശ്രീ വിജയാനന്ദ വിദ്യാപീഠം

2026-27 അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം വർണാഭമായി സംഘടിപ്പിച്ച് ശ്രീ വിജയാനന്ദ വിദ്യാപീഠം.

പരിപാടി ഗാന്ധിഭവൻ സ്ഥാപകനും സെക്രട്ടറിയുമായ സോമരാജൻ പുന്നല്ലൂർ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പാൾ ലത എസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ, സ്കൂൾ മാനേജർ അജയകുമാർ വല്യുഴത്തിൽ അദ്ധ്യക്ഷത വഹിച്ചു.

മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ; ഷാജി ചാക്കോ,ദീപ എസ്.നായർ, സവിത അജയകുമാർ, എൻ.ജി. ഉണ്ണികൃഷ്ണൻ, എ.കെ. ഉണ്ണികൃഷ്ണൻ,ഉഷ കുമാരി എന്നിവർ ആശംസകൾ നേർന്നു.

2025-26 അദ്ധ്യയന വർഷത്തിൽ പത്താം ക്ലാസിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. പ്രവേശനോത്സവത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും വിദ്യാർഥികൾക്കായി ഒരുക്കിയിരുന്നു.

READ MORE
സി.ബി.എസ്.ഇ സിംഗിൾ ഗേൾ ചൈൽഡ് (എസ്‌.ജി.സി) സ്കോളർഷിപ്പിന് അപേക്ഷിക്കാം
സി.ബി.എസ്.ഇ സിംഗിൾ ഗേൾ ചൈൽഡ് (എസ്‌.ജി.സി) സ്കോളർഷിപ്പിന് അപേക്ഷിക്കാം

വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച “CBSE മെറിറ്റ് സ്കോളർഷിപ്പ് പദ്ധതി(Single Girl Child – SGC)” സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ(CBSE) ആണ് നടപ്പിലാക്കുന്നത്.

‘ഏകമകൾ’ വിദ്യാർത്ഥിനികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും മികച്ച അക്കാദമിക് നേട്ടം കൈവരിച്ച വിദ്യാർത്ഥിനികളെ തുടർ പഠനത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി പ്ലസ് വൺ,പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന ‘ഏകമകൾ’ വിദ്യാർത്ഥിനികൾക്ക് സാമ്പത്തിക സഹായം നൽകും.CBSE പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയതും CBSE അംഗീകൃത സ്കൂളുകളിൽ പ്രവേശനം നേടിയതുമായ വിദ്യാർത്ഥിനികൾക്ക് ഈ സ്കോളർഷിപ്പിന് അർഹതയുണ്ടാവും.

പ്രയോജനങ്ങൾ : സ്കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി ഓരോ വിദ്യാർത്ഥിനിക്കും പ്രതിമാസം ₹1,000 രൂപ വീതം സാമ്പത്തിക സഹായം ലഭിക്കും. ഇത് പരമാവധി 2 വർഷത്തേക്ക്, അതായത് പ്ലസ് വൺ, പ്ലസ് ടു (Class 11 & 12) കാലയളവിലാണ് നൽകുക.

സ്കോളർഷിപ്പ് തുക ECS (Electronic Clearing Service) അല്ലെങ്കിൽ NEFT (National Electronic Funds Transfer)വഴി നേരിട്ട് വിദ്യാർത്ഥിനിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും.

സ്കോളർഷിപ്പ്,പ്ലസ് ടു പൂർത്തിയാകുന്നത് വരെ,പരമാവധി 2 വർഷത്തേക്ക് സാധുവായിരിക്കും. എന്നാൽ ഇത് ഓരോ വർഷവും പുതുക്കൽ നിബന്ധനകൾ പാലിക്കുന്നതിനെ ആശ്രയിച്ചിരിക്കും.

യോഗ്യത :

* അപേക്ഷക മാതാപിതാക്കളുടെ ഏകമകൾ ആയിരിക്കണം.

* CBSE പത്താം ക്ലാസിൽ കുറഞ്ഞത് 70% മാർക്ക് നേടിയതും CBSE അംഗീകൃത സ്കൂളുകളിൽ പ്ലസ് വൺ അല്ലെങ്കിൽ പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്നതുമായിരിക്കണം.

* പത്താം ക്ലാസിൽ ട്യൂഷൻ ഫീസ് ₹2,500നും പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ ₹3,000നും താഴെയായിരിക്കണം.

* കുടുംബത്തിൻ്റെ വാർഷിക വരുമാനം ₹8 ലക്ഷം കവിയരുത്.

* ഇന്ത്യൻ പൗരത്വമുള്ള വിദ്യാർത്ഥിനികൾക്ക് മാത്രമേ അപേക്ഷിക്കാനാകൂ. ഇരട്ടകളെയും ഏകമകളായി പരിഗണിക്കും.NRI വിദ്യാർത്ഥിനികൾക്കും ₹6,000 ഫീസ് പരിധിക്കുള്ളിൽ അർഹതയുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം : https://www.cbse.gov.in/cbsenew/cbse.html

READ MORE
സി.ബി.എസ്.ഇ പത്താം ക്ലാസ് : മൂന്നാം ഭാഷ നിർബന്ധം
സി.ബി.എസ്.ഇ പത്താം ക്ലാസ് : മൂന്നാം ഭാഷ നിർബന്ധം
ന്യൂഡെൽഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് വിദ്യാർഥികൾക്ക് 2027-28 അധ്യയന വർഷം മുതൽ മൂന്നാം ഭാഷ നിർബന്ധമാക്കി കേന്ദ്രസർക്കാർ.സ്കൂൾ തല മൂല്യനിർണയത്തിൽ മൂന്നാം ഭാഷയിൽ വിജയിച്ചാൽ മാത്രമേ പത്താം ക്ലാസ് പാസ് സർട്ടിഫിക്കറ്റ് ലഭിക്കൂ. ദേശീയ വിദ്യാഭ്യാസ നയം (NEP 2020) നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശം.
പുതിയ സംവിധാന പ്രകാരം മൂന്നാം ഭാഷയ്ക്ക് ബോർഡ് പരീക്ഷ ഉണ്ടാകില്ല.പകരം,ബന്ധപ്പെട്ട സ്കൂൾ നടത്തുന്ന ഇൻ്റേർണൽ മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർഥികളുടെ പ്രകടനം വിലയിരുത്തുക.
ഈ മൂല്യനിർണയത്തിൽ വിജയിക്കാത്തവർക്ക് സി.ബി.എസ്.ഇ സെക്കൻഡറി സ്കൂൾ പരീക്ഷയുടെ പാസ് സർട്ടിഫിക്കറ്റ് ലഭിക്കില്ല.
2026-27 അദ്ധ്യയന വർഷത്തിൽ ഒൻപതാം ക്ലാസിൽ പ്രവേശിക്കുന്ന വിദ്യാർഥികൾക്കാണ് പുതിയ ചട്ടം ബാധകമാകുക. അവർ 2027-28ൽ പത്താംക്ലാസിലെത്തുമ്പോഴാണ് ഈ മാനദണ്ഡം പ്രാബല്യത്തിൽ വരിക.
READ MORE
ഇതൊന്ന് ഓർത്തോളൂ…!
ഇതൊന്ന് ഓർത്തോളൂ…!

പഠനത്തിന്റെ യഥാർത്ഥ ശക്തി ചോദ്യങ്ങളിലാണ് അടങ്ങിയിരിക്കുന്നത്. സംശയങ്ങൾ തുറന്നു ചോദിക്കാൻ മടിക്കാത്ത വിദ്യാർത്ഥികൾ പുതിയ അറിവുകളിലേക്കും ആശയങ്ങളിലേക്കും കൂടുതൽ എളുപ്പത്തിൽ എത്തിച്ചേരുന്നു. ചോദ്യങ്ങൾ ചോദിക്കുന്നത് അറിവില്ലായ്മയുടെ ലക്ഷണമല്ല; മറിച്ച് പഠനത്തിനുള്ള ആഗ്രഹത്തിന്റെയും ജിജ്ഞാസയുടെയും വ്യക്തമായ തെളിവാണ്.

അധ്യാപകരോടും സഹപാഠികളോടും സംശയങ്ങൾ പങ്കുവെച്ച് ഉത്തരങ്ങൾ തേടുന്ന ശീലം ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും പഠനാനുഭവം കൂടുതൽ സമ്പന്നമാക്കുകയും ചെയ്യുന്നു.അതിനാൽ,ഓരോ ചോദ്യവും പുതിയ അറിവിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പാണെന്ന് ഓർക്കേണ്ടതാണ്.

ചുരുക്കത്തിൽ ഇങ്ങിനെ പറയാം :
‘ചോദ്യങ്ങൾ ചോദിക്കാൻ മടിക്കാത്ത വിദ്യാർത്ഥിയാണ് കൂടുതൽ ആഴത്തിൽ പഠിക്കുന്നത് ‘

READ MORE
എ.പി.ജെ അബ്ദുൾ കലാം സ്കോളർഷിപ്പ്
എ.പി.ജെ അബ്ദുൾ കലാം സ്കോളർഷിപ്പ്

സാങ്കേതിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി പോളിടെക്നിക് വിദ്യാർത്ഥികൾക്കായി,കേരള സർക്കാറിനു കീഴിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പാക്കുന്ന സ്കോളർഷിപ്പാണിത്.

അർഹത :
*അപേക്ഷകർ കേരളത്തിലെ സ്ഥിരതാമസക്കാരായ
മുസ്ലിം,ക്രിസ്ത്യൻ, സിഖ്,ബുദ്ധ,ജൈന, പാഴ്സി എന്നീ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരായിരിക്കണം.

*സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ 3 വർഷ ഡിപ്ലോമ കോഴ്‌സിൽ പഠിക്കുന്നവരായിരിക്കണം.

*വാർഷിക കുടുംബവരുമാനം എട്ടു ലക്ഷം കവിയരുത്.

*ബി.പി.എൽ. കുടുംബങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന.

ആനുകൂല്യം :
പ്രതിവർഷം ആറായിരം രൂപ സ്കോളർഷിപ്പ്. (കോഴ്‌സിന്റെ കാലയളവിൽ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾക്ക് വിധേയം).

അപേക്ഷിക്കാൻ :
ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഔദ്യോഗിക സ്കോളർഷിപ്പ് പോർട്ടലിലൂടെ ഓൺലൈനായി.

*അപേക്ഷയോടൊപ്പം വരുമാന സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്,പഠന സർട്ടിഫിക്കറ്റ് തുടങ്ങിയ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യണം.

*കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷയ്ക്കുമായി :
https://www.mwdscholarship.kerala.gov.in/admin/viewguidelines?utm_source=chatgpt.com

READ MORE
വിദ്യാർത്ഥികൾക്ക് ആശയങ്ങൾ സമർപ്പിക്കാൻ അവസരം
വിദ്യാർത്ഥികൾക്ക് ആശയങ്ങൾ സമർപ്പിക്കാൻ അവസരം

കേന്ദ്ര ശാസ്ത്ര -സാങ്കേതിക വകുപ്പും ദേശീയ ഇന്നവേഷൻ ഫൗണ്ടേഷനും ചേർന്ന് നടത്തുന്ന ‘ഇൻസ്‌പയർ-മനക് ’ പദ്ധതിയിലേക്ക് വിദ്യാർഥികൾക്ക് ആശയങ്ങൾ സമർപ്പിക്കാൻ അവസരം.

സ്കൂളുകൾ വഴി സമർപ്പിക്കുന്ന മികച്ച ആശയങ്ങൾക്ക് പ്രാഥമിക രൂപം തയാറാക്കുന്നതിനായി 10,000 രൂപ വീതം സാമ്പത്തിക സഹായം ലഭിക്കും.

അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15

സ്കൂളുകളിൽ ലഭിക്കുന്ന അപേക്ഷകളിൽ നിന്ന് ഏറ്റവും മികച്ച 5 ആശയങ്ങൾ വരെ പ്രധാനാധ്യാപകർക്ക് https://inspireawards-dst.gov.in എന്ന ഔദ്യോഗിക പോർട്ടൽ വഴി സമർപ്പിക്കാം.

മലയാളത്തിലും ആശയങ്ങൾ നൽകാം.

രാജ്യത്താകെ പ്രാഥമിക പരിശോധനയിലൂടെ തിരഞ്ഞെടുക്കുന്ന ഒരു ലക്ഷം ആശയങ്ങൾക്ക് 10,000 രൂപ വീതം ബാങ്ക് അക്കൗണ്ട് വഴി നൽകും.

തുടർന്ന് ജില്ലാ, സംസ്ഥാന തലങ്ങളിൽ മത്സരങ്ങളും പ്രദർശനവും നടക്കും.

സംസ്ഥാന തലങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 1,000 ആശയങ്ങൾ ദേശീയ ഇന്നവേഷൻ ഫൗണ്ടേഷന്റെ സഹായത്തോടെ വികസിപ്പിക്കുകയും ദേശീയതല മത്സരത്തിൽ പങ്കാളികളാക്കുകയും ചെയ്യും.

ഇതിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച 60 ആശയങ്ങൾ വിദഗ്ദ്ധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിപണിയിലിറക്കാവുന്ന ഉൽപന്നങ്ങളാക്കി മാറ്റും.

ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതോ നിലവിലെ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതോ ആയ ആശയങ്ങളാകണം നൽകേണ്ടത്.

വീട്,കൃഷി,തൊഴിൽ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ തിരഞ്ഞെടുക്കാം.

പുതുമ, ഉപയോഗക്ഷമത, പാരിസ്ഥിതിക സ്വാധീനം,വാണിജ്യ സാധ്യത എന്നിവയാണ് മൂല്യനിർണയ ഉപാധികൾ.

അപേക്ഷിക്കുന്നതിനു മുൻപ് പോർട്ടലിലെ ‘ഇൻഫോ കോർണർ’ പരിശോധിച്ച് മാർഗനിർദേശങ്ങൾ മനസ്സിലാക്കണം.

READ MORE
പ്ലസ് വൺ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷാ  തിയ്യതിയിൽ മാറ്റമില്ല
പ്ലസ് വൺ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷാ തിയ്യതിയിൽ മാറ്റമില്ല

ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി ഒന്നാം വർഷ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഒക്ടോബറിൽ തന്നെ നടത്താൻ തീരുമാനം.

മുൻപ് രണ്ടാം പാദത്തിലായിരുന്നു ഈ പരീക്ഷകൾ നടത്തിയിരുന്നതെങ്കിലും ക്ലാസ് ദിനങ്ങൾ നഷ്ടമാകുന്നുവെന്നു ചൂണ്ടിക്കാട്ടി 2023 മുതൽ മാർച്ചിലെ പൊതു പരീക്ഷകൾക്കൊപ്പം ആക്കിയിരുന്നു.

എന്നാൽ പ്ലസ്ടു പരീക്ഷയ്ക്കൊപ്പം പ്ലസ് വൺ സപ്ലിമെന്ററി പരീക്ഷയും എഴുതേണ്ടി വരുന്നത് വിദ്യാർഥികൾക്ക് വലിയ സമ്മർദ്ധം സൃഷ്ടിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു വീവീണ്ടും ഒക്ടോബറിൽ നടത്താൻ തീരുമാനിച്ച് ഉത്തരവിറക്കിയത്.

മാർച്ചിൽ ഈ പരീക്ഷ നടത്താനായി കഴിഞ്ഞ സർക്കാരിന്റെ കാലത്തിറക്കിയ ഉത്തരവ് റദ്ദാക്കുകയും ചെയ്തു….

READ MORE
അധ്യാപക ദിനം സെപ്റ്റംബർ അഞ്ചിന് : ചരിത്രവും കാരണവും
അധ്യാപക ദിനം സെപ്റ്റംബർ അഞ്ചിന് : ചരിത്രവും കാരണവും

ഇന്ത്യയിൽ അധ്യാപക ദിനമായി ആഘോഷിക്കുന്നതിന്ന് സെപ്റ്റംബർ അഞ്ച് തിരഞ്ഞെടുത്തതിന്  കൃത്യമായൊരു കാരണമുണ്ട് ;രാജ്യം കണ്ട ഏറ്റവും മികച്ചൊരു പ്രതിഭയുടെ ഓർമ്മയ്ക്ക് വേണ്ടിയാണു അന്നത്തെ ദിവസം നാം തിരഞ്ഞെടുത്തത്.

ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും അതിലുപരി മികച്ചൊരു അധ്യാപകനും കൂടിയായ ഡോ.സർവേപ്പള്ളി രാധാകൃഷ്‌ണൻ എന്ന എസ് രാധാകൃഷ്‌ണന്റെ മഹത്തായ സംഭാവനകളും നേട്ടങ്ങളും മാനിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ച് ഇന്ത്യയിൽ അധ്യാപക ദിനമായി ആചരിക്കാൻ തുടങ്ങിയത്.

1888 സെപ്റ്റംബർ 5ന് ജനിച്ച ഡോ. എസ് രാധാകൃഷ്‌ണൻ ഇന്ത്യയുടെ രാഷ്ട്രപതിയായും സേവനം അനുഷ്‌ഠിച്ചിരുന്നു, അതിന് പുറമെ ഒരു പണ്ഡിതനും തത്ത്വചിന്തകനും ഭാരതരത്‌ന അവാർഡ് ജേതാവ് കൂടിയായിരുന്നു അദ്ദേഹം.

ഒരു സാധാരണ തെലുങ്ക് ബ്രാഹ്മണ കുടുംബത്തിൽ നിന്നുള്ള അദ്ദേഹം തന്റെ മുഴുവൻ വിദ്യാഭ്യാസവും സ്കോളർഷിപ്പിലൂടെയാണ് പൂർത്തിയാക്കിയത്. ഫിലോസഫിയിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം 1917-ൽ ‘ദ ഫിലോസഫി ഓഫ് രവീന്ദ്രനാഥ് ടാഗോർ’ എന്ന പുസ്‌തകം പ്രസിദ്ധീകരിക്കുകയും ചെയ്‌തിരുന്നു. 1931 മുതൽ 1936 വരെ ആന്ധ്രാ സർവ്വകലാശാലയുടെയും, 1939ൽ ബനാറസ് ഹിന്ദു സർവകലാശാലയുടെയും വൈസ് ചാൻസലറായി. തന്റെ ജീവിതത്തിലുടനീളം, ഡോ.എസ് രാധാകൃഷ്‌ണൻ ഒരു മിടുക്കനായ വിദ്യാർത്ഥിയും അതിലേറെ മികച്ച അധ്യാപകനുമായിരുന്നു.1962ൽ ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായി സേവനം അനുഷ്‌ഠിക്കുന്ന വേളയിലാണ് അദ്ദേഹത്തിൻ്റെ ജന്മദിനം ഒരു പ്രത്യേക ദിവസമായി ആഘോഷിക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ അദ്ദേഹത്തെ സമീപിച്ചത്.

സമൂഹത്തിന് അധ്യാപകർ നൽകുന്ന അമൂല്യമായ സംഭാവനകളെ അംഗീകരിച്ചുകൊണ്ട് സെപ്റ്റംബർ അഞ്ച് അധ്യാപക ദിനമായി ആചരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യർത്ഥന. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയെ ആദരിക്കുന്നതിനും നമ്മുടെ ജീവിതത്തിൽ അധ്യാപകർക്കുള്ള പങ്കിനെ ബോധ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് പിന്നീട് ഇങ്ങനെയൊരു ദിനം ആഘോഷിക്കാൻ തുടങ്ങിയത്. പതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും നാം ഇപ്പോഴും അത് തുടർന്ന് പോരുന്നു.

READ MORE
Join our vibrant learning community... For Admission Click Here
Let’s Contribute for a Good Cause... To Support Us Click Here