സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പാഠങ്ങളുമായി ക്രിസ്മസ് ആഘോഷിച്ച് ശ്രീ വിജയാനന്ദ വിദ്യാപീഠം.
ആടിയും പാടിയും ക്രിസ്മസിനെ വരവേറ്റ കുട്ടികൾ കേക്ക് മുറിച്ച് പരസ്പരം പങ്കുവച്ചു.
വിണ്ണിൽ നിന്ന് മണ്ണിലേക്ക് വന്ന മാലാഖകളെ ഓർമിപ്പിക്കുന്ന കുട്ടികൾക്ക് ഗുരുക്കൻമാർ ക്രിസ്മസ് ആശംസകൾ നേർന്നു.
ആശംസകൾ കൈമാറി, ഇനി ; മഞ്ഞുപെയ്യുന്ന… വിശുദ്ധി നിറഞ്ഞ അവധിക്കാലത്തിൻ്റെ തണുപ്പിലേക്ക്…