സെൻട്രൽ ട്രാവൻകൂർ സഹോദയ കലോത്സവത്തിൽ മികച്ച നേട്ടവുമായി വിജയാനന്ദ വിദ്യാപീഠം വിദ്യാർത്ഥികൾ.സെക്കൻഡറി വിഭാഗത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കിയ സ്കൂളിൻ്റെ അഭിമാന താരങ്ങൾ ; ചിത്രരചന, സംഗീതം,നൃത്തം തുടങ്ങിയ വിവിധ ഇനങ്ങളിൽ മികവുറ്റ പ്രകടനം കാഴ്ചവെച്ചു.
സ്കൂളിന്റെയും, അതിലുപരി അർപ്പണബോധമുള്ള വിദ്യാർത്ഥികളുടെയും, അവർക്കൊപ്പം ആത്മാർത്ഥമായ പിന്തുണ നൽകിയ അധ്യാപകരുടെയും പ്രയത്നത്തെ സ്കൂൾ അധികൃതർ അനുമോദിച്ചു.സഹോദയ കമ്മറ്റി അധ്യാപകരായ രേഖ മോഹൻ,ആര്യാദേവി, ബാലൻപിള്ള, മുരളീധരൻ.ടി.എസ്., സുമിത.കെ, സുകുമാരൻ, ബിന്ദുകുമാരി,ഉത്തര മുകുന്ദൻ എന്നിവരുടെ പ്രയത്‌നവും സമർപ്പിതമായ നേതൃത്വവും കലോത്സവ വിജയത്തിന് പിൻബലമേകി.



എല്ലാ പിന്തുണയും നൽകിയ സ്കൂൾ മാനേജ്മെന്റിനും പ്രിൻസിപ്പൽ ലത.എസ്, വൈസ് പ്രിൻസിപ്പൽ ജ്യോതി. വി നായർ എന്നിവർക്കും വിദ്യാർത്ഥികളും അധ്യാപകരും പ്രത്യേക കൃതജ്ഞത അറിയിച്ചു.