ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ശ്രീ വിജയാനന്ദ വിദ്യാപീഠം സ്കൂൾ ഓഡിറ്റോറിയത്തിൽ കുട്ടികൾക്കായി ലഹരിവിരുദ്ധപ്രതിജ്ഞയും ബോധവൽക്കരണവും സംഘടിപ്പിച്ചു.
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധദിനമായി ആചരിക്കുന്ന ജൂൺ-26നാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.
സ്കൂൾ പ്രിൻസിപ്പൽ ലത.എസ്, ‘വിമുക്തി’ ചുമതല വഹിക്കുന്ന അധ്യാപിക ഗീത.എം.ആർ എന്നിവർ നേതൃത്വം നൽകി.