News

വായനാ ദിനാചരണം

Posted On : June 23, 2026
വായനാ ദിനാചരണം

ശ്രീ വിജയാനന്ദ വിദ്യാപീഠത്തിൽ വായനാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വായനയുടെ മാന്ത്രിക ലോകം പരിചയപ്പെടുത്തുന്നതിനായി വിദ്യാർത്ഥികൾക്ക് കവിതാ പാരായണം, വായനാ ദിന പ്രതിജ്ഞ ചൊല്ലൽ, പത്രവായന എന്നിവ സംഘടിപ്പിച്ചു.

വായനയുടെ പ്രാധാന്യം കുട്ടികളിൽ വളർത്തുന്നതിനും വായനാ ശീലം കുറയുന്ന ഈ കാലഘട്ടത്തിൽ പുസ്തകങ്ങളെ കൂട്ടുകാരാക്കാൻ പ്രേരിപ്പിക്കുന്നതിനുമായി വ്യത്യസ്‌ത പരിപാടികൾ ക്രമീകരിച്ചിരുന്നു.മലയാളം അധ്യാപികമാരായ രമാദേവി,ധന്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.