പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, ശ്രീ വിജയാനന്ദ വിദ്യാപീഠത്തിലെ വിദ്യാർത്ഥികൾക്ക്, പ്രകൃതിയേയും പരിസ്ഥിതിയേയും അടുത്തറിയാനുള്ള വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
മണ്ണിനേയും മരങ്ങളേയും പരിചയപ്പെടുത്തുന്ന പ്രകൃതി പാഠങ്ങളിലൂടെ കുട്ടികൾക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ അവസരമൊരുക്കി.

അനുബഡമായി കവിതാപാരായണം, പ്രകൃതി സംരക്ഷണ പ്രതിജ്ഞ, വൃക്ഷത്തൈ നടീൽ എന്നിവ നടത്തി.
നേച്ചർ ക്ലബ് ഇൻചാർജ് രാജശ്രീ ടീച്ചറുടെ മേൽനോട്ടത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.