News

ആഘോഷമായ്   റിപ്പബ്ലിക് ദിനം

Posted On : January 26, 2026
ആഘോഷമായ്   റിപ്പബ്ലിക് ദിനം

ശ്രീ വിജയാനന്ദ വിദ്യാപീഠത്തിൽ 77-ാം റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

സ്കൂൾ മാനേജർ അജയകുമാർ വലുഴത്തിൽ പതാക ഉയർത്തി.

വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്ത പരിപാടിയിൽ ദേശഭക്തിഗാനങ്ങൾ, പ്രസംഗങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവ അരങ്ങേറി.

റിപ്പബ്ലിക് ദിനത്തിന്റെ മഹത്വവും ഭരണഘടനയുടെ പ്രാധാന്യവും ഓർമ്മിപ്പിക്കുന്ന സന്ദേശങ്ങളാണ് ചടങ്ങിലൂടെ നൽകിയത്.

ദേശസ്നേഹവും ഐക്യവും ശക്തിപ്പെടേണ്ടതിൻ്റെ ഓർമപ്പെടുത്തലുമായാണ് ആഘോഷ പരിപാടികൾ അവസാനിച്ചത്.