റോട്ടറി ക്ലബ് ആറന്മുളയുടെ നേതൃത്വത്തിൽ ശ്രീവിജയാനന്ദ വിദ്യാപീഠത്തിലെ കുട്ടികൾക്കായി സി.പി.ആർ പരിശീലനം നടത്തി.
ഹൃദയാഘാതം മൂലം പെട്ടെന്ന് തളർന്ന് പോകുന്ന പലരുടെയും ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന ഒരു അത്യാവശ്യ ജീവിത നൈപുണ്യവും പ്രഥമശുശ്രൂഷ നടപടിയുമാണ് സി.പി.ആർ പഠനം അഥവാ Cardio Pulmonary Resuscitation.
ഡോ.അശ്വിൻ ചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ സി.പി.ആർ. പരിശീലനം കുട്ടികൾക്ക് വളരെ വിജ്ഞാനപ്രദമായിരുന്നു.