News

80-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ശ്രീ വിജയാനന്ദ വിദ്യാപീഠം

Posted On : August 17, 2026
80-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ശ്രീ വിജയാനന്ദ വിദ്യാപീഠം

വിദ്യാർത്ഥികളെ ഭാരതത്തിൻ്റെ സ്വാതന്ത്ര്യ ചരിത്ര ഗാഥകൾ ഓർമിപ്പിച്ച് ശ്രീ വിജയാനന്ദ വിദ്യാപീഠത്തിൽ ; 80-ാംസ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആചരിച്ചു. എം.ജി സർവകലാശാല സെനറ്റ് അംഗവും കേരള ഹയർ എജ്യുക്കേഷൻ പ്രൊട്ടക്ഷൻ കൗൺസിൽ ജോയിന്റ് കൺവീനറുമായ അരുൺ മോഹൻ മുഖ്യതിഥിയായി.

സ്കൂൾ മാനേജർ അജയകുമാർ വല്യുഴത്തിൽ, പ്രിൻസിപ്പാൾ ലത.എസ് തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ രാജ്യസ്നേഹം തുളുമ്പുന്ന വിവിധ കലാ പരിപാടികൾ അരങ്ങേറി.