News

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്

Posted On : July 7, 2026
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ശ്രീ വിജയാനന്ദ വിദ്യാപീഠം സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ലൈബ്രറി കൗൺസിൽ ആറന്മുളയുടെ സഹകരണത്തോടെ നടന്ന പരിപാടിക്ക് ആറന്മുള പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ശ്രീ. രാജേഷ് നേതൃത്വം നൽകി.

സ്കൂൾ മാനേജർ അജയകുമാർ വല്ല്യുഴത്തിൽ, പ്രിൻസിപ്പാൾ ലത.എസ്,വൈസ് പ്രിൻസിപ്പാൾ

ജ്യോതി.വി.നായർ, ലൈബ്രറി കൗൺസിൽ ആറന്മുള സെക്രട്ടറി സുരേഷ് കുമാർ,പ്രസിഡന്റ് രവി വർമ്മ രാജപ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു.