News

വ്യത്യസ്ത അനുഭവമായി ‘സുഗത നവതി’
വ്യത്യസ്ത അനുഭവമായി ‘സുഗത നവതി’
പ്രകൃതി സംരക്ഷണത്തിനും മനുഷ്യാവകാശങ്ങൾക്കും സ്ത്രീ സുരക്ഷയ്ക്കും നിരാലമ്പരായവർക്കും വേണ്ടി ഒരു മനുഷ്യായുസ്സ് മുഴുവൻ പോരാട്ടം നടത്തിയ സുഗതകുമാരി ടീച്ചറുടെ നവതി ആഘോഷങ്ങളുടെ സമാപന ചടങ്ങ് 2025 ജനുവരി 19 മുതൽ 22 വരെ ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠം സ്കൂളിൽ വെച്ച് നടന്നു. ജനുവരി 19ന്  സുഗതകുമാരിയുടെ ജീവിതാനുഭവങ്ങളും കവിതകളും കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി ‘സുഗത പരിചയം’ എന്ന പേരിൽ ശില്പശാല സുമേഷ് കൃഷ്ണൻ്റെ നേതൃത്വത്തിൽ നടന്നു.
 ജനുവരി 20ന്  ശ്രീ ആറന്മുള വിജയാനന്ദ വിദ്യാലയത്തിന് സമീപമുള്ള സുഗത വനത്തിലൂടെ സുഗതകുമാരി ടീച്ചറുടെ കവിതകൾ ആലപിച്ചും കഥകൾ പറഞ്ഞും പ്രകൃതി സംരക്ഷകനും  കവിയുമായ ഇഞ്ചക്കാട് ബാലചന്ദ്രന്റെ നേതൃത്വത്തിൽ വനയാത്ര സംഘടിപ്പിച്ചു. ജനുവരി 22ന് വൈകീട്ടായിരുന്നു ‘സുഗത നവതി’ സമാപന സഭ. മുൻ എം.പി പന്ന്യൻ രവീന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ രാജ്യത്തിൻ്റെ പ്രതിരോധ മന്ത്രി രാജ് സിംഗായിരുന്നു ഉദ്ഘാടകൻ.
 നവതി പുരസ്കാരം ഡോക്ടർ സി.വി. ആനന്ദബോസ് (ബഹു പശ്ചിമ ബംഗാൾ ഗവർണർ) ശ്രീമൻ നാരായണന് സമർപ്പിച്ചു. കുമ്മനം രാജശേഖരൻ (കമ്മറ്റി ചെയർമാൻ,മുൻ മിസോറാം ഗവർണ്ണർ),
അജയകുമാർ വല്ല്യൂഴത്തിൽ(സ്കൂൾ മാനേജർ)പി.ഐ.ഷെറീഫ് മുഹമ്മദ്, ഡോ.ഇന്ദിര രാജൻ ( നവതി ആഘോഷകസമതി അംഗം) തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
READ MORE
പച്ചപ്പ് പുതയ്ക്കാൻ  ശ്രീ വിജയാനന്ദ വിദ്യാപീഠം…
പച്ചപ്പ് പുതയ്ക്കാൻ ശ്രീ വിജയാനന്ദ വിദ്യാപീഠം…

“ചിറക് തളരുമ്പോൾ വന്നിരിക്കാൻ ഒരു മരച്ചില്ല… ഇല്ലെങ്കിൽ പിന്നെ പാറി നടക്കുവാൻ മാത്രമായി എന്തിനാണൊരാകാശം”

സുഗതകുമാരി ടീച്ചറുടെ നവതി ആഘോഷത്തിന്റെ ഭാഗമായി ശ്രീവിജയാനന്ദ വിദ്യാ പീഠത്തിൽ 90 വൃക്ഷത്തൈ നടൽ കർമ്മം നടന്നു. മാവ്,പ്ലാവ്,ചാമ്പ തുടങ്ങിയ വൃക്ഷങ്ങളാണ് കൂടുതലായും നട്ടത്.

”ഈ വൃക്ഷങ്ങളുടെ പരിപാലകർ കുട്ടികൾ ഏറ്റെടുക്കും.ഓരോ വർഷവും വൃക്ഷങ്ങളുടെ പിറന്നാൾ അവർ ആഘോഷിക്കും” – സ്കൂൾ മാനേജർ അജയകുമാർ വല്ല്യുഴത്തിൽ വ്യക്തമാക്കി.

 

ഭൂമിയുടെ അവകാശികൾ എന്ന കൃതിയിലൂടെ ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ഭൂമിയിൽ തുല്യ അവകാശമാണെന്ന് ബേപ്പൂർ സുൽത്താൻ പഠിപ്പിച്ചത് പോലെ നൂറ് കണക്കിന് ചെറു ജീവികളുടെ വീടായ മരങ്ങൾ നട്ടുവളർത്തുന്നതിലൂടെെ പ്രകൃതിയേയും മണ്ണിനെയും ആഴത്തിൽ പഠിച്ച് മനുഷ്യരെ തിരിച്ചറിയാനും അതുവഴി നല്ല മനുഷ്യരായി വളരുവാനും കുട്ടികളെ പ്രാപ്തമാക്കുകയാണ് സ്കൂൾ ലക്ഷ്യം വയ്ക്കുന്നത്.

READ MORE
ഹിന്ദുമത സമ്മേളനത്തിൽ മിന്നും വിജയം
ഹിന്ദുമത സമ്മേളനത്തിൽ മിന്നും വിജയം

പഠന പ്രവർത്തനങ്ങൾക്കൊപ്പം ആധ്യാത്മിക മത്സരങ്ങളിലും മികവു പുലർത്തി ശ്രീ വിജയാനന്ദ വിദ്യാപീഠം സ്കൂൾ.

113ാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദു മത കൺവൻഷനോടനുബന്ധിച്ച് നടന്ന ആധ്യാത്മിക മത്സരങ്ങളിലാണ് സ്കൂളിലെ കുട്ടികൾ തിളക്കമാർന്ന വിജയം കൈവരിച്ചത്.

വിജയികൾ :
1.അനുനന്ദ.എസ് – ത്രിതീയ ശ്രേണി,ഗീതാ പാരായണം – ഒന്നാം സ്ഥാനം, നാരായണീയ പാരായണം – രണ്ടാം സ്ഥാനം, രാമായണ പാരായണം – രണ്ടാം സ്ഥാനം.

2.തനുഷ്യ എസ് – ത്രിതീയ ശ്രേണി, പുരാണ പ്രശ്നോത്തരി – ഒന്നാം സ്ഥാനം

3.ശിവന്യ – ദ്ദ്വിതീയശ്രേണി, പുരാണപ്രശ്നോത്തരി – മൂന്നാം സ്ഥാനം

4.നന്ദിനി കൃഷ്ണൻ – പ്രതുർത്ഥ ശ്രേണി, ഗീതാപാരായണം – മൂന്നാം സ്ഥാനം, ഉപന്യാസരചന -മൂന്നാം സ്ഥാനം.

മൽസര വിജയികളെയും പങ്കെടുത്തവരേയും
സ്കൂൾ മാനേജർ അജയകുമാർ വല്യൂഴത്തിൽ,സ്കൂൾ പ്രിൻസിപ്പാൾ ഡോ.ഗോപകുമാർ, വൈസ്പ്രിൻസിപ്പാൾ ലത.എസ്സ് എന്നിവർ അനുമോദിച്ചു.
ഈ വിജയത്തിനായി
കുട്ടികൾക്ക് എല്ലാ പിന്തുണയും നൽകിയ അധ്യാപിക ശോഭനദേവി.സി.കെയെ പ്രത്യേകം അഭിനന്ദിച്ചു.

READ MORE
അക്ഷര മുറ്റത്തേക്ക് കുഞ്ഞു പൂമ്പാറ്റകൾ…
അക്ഷര മുറ്റത്തേക്ക് കുഞ്ഞു പൂമ്പാറ്റകൾ…

മധ്യവേനലവധിക്ക് ശേഷം മഴക്കുളിരിന്റെ അകമ്പടിയോടെ, 2025 – 2026 വർഷത്തെ ശ്രീ വിജയാനന്ദാ വിദ്യാപീഠത്തിലെ പ്രവേശനോൽസവം, ജൂൺ നാലിന് സ്കൂൾ അങ്കണത്തിൽ നടന്നു.

സ്കൂൾ മാനേജർ അജയകുമാർ വല്യുഴത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ്,സംഗീതാധ്യാപിക രേഖമോഹന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പ്രാർത്ഥനാ ഗാനത്തോടു കൂടിയാണ് ആരംഭിച്ചത്.

പ്രിൻസിപ്പാൾ ലത.എസ്സ് സ്വാഗതം പറഞ്ഞ ചടങ്ങിന്, സി.കെ ശോഭന ദേവി ടീച്ചർ നന്ദി പ്രകാശനം നടത്തി. മധുര വിതരണത്തോടെയാണ് ചടങ്ങുകൾ അവസാനിച്ചത്.

LKG,UKG കുട്ടികളുടെ പ്രവേശനോത്സവം ജൂൺ 11 ന് സ്കൂൾ അങ്കണത്തിൽ വെച്ച് വർണ്ണാഭമായി നടത്തപ്പെടും.

READ MORE
കുട്ടികളെ വരവേറ്റ് വർണ്ണാഭമായ പ്രവേശനോത്സവം
കുട്ടികളെ വരവേറ്റ് വർണ്ണാഭമായ പ്രവേശനോത്സവം

കുരുന്നുകൾക്കായി പ്രത്യേക ആഘോഷം സംഘടിപ്പിച്ച് ശ്രീ വിജയാനന്ദ വിദ്യാപീഠം.       ഇത്തവണ കെ.ജി പ്രവേശനോത്സവത്തിന് നൂറിൽപ്പരം കുരുന്നുകൾ സന്നിഹിതരായിരുന്നു. വിനോദ് നരനാട്ടിന്റെ കിറ്റി ഷോ ഏവരേയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. പ്രശസ്ത കവി റോയ് വർഗീസ് പൂച്ചേരിയെ ചടങ്ങിൽ ആദരിച്ചു.

സ്കൂൾ രക്ഷാധികാരി കുമ്മനം രാജശേഖരൻ (മുൻ മിസോറാം ഗവർണർ ) അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ അജയകുമാർ വല്യുഴത്തിൽ സ്വാഗതം പറഞ്ഞു.സ്കൂൾ പ്രിൻസിപ്പൽ ലത.എസ്, മുഖം പത്രാധിപൻ അനിൽ പെണ്ണുക്കര, എ.കെ.ഉണ്ണികൃഷ്ണൻ എന്നിവർ ആശംസ അറിയിച്ചു.

2024-2025 അദ്ധ്യയന വർഷം പത്താം ക്ലാസ്സിൽ യഥാക്രമം ഒന്ന്,രണ്ട്, മൂന്ന്, സ്ഥാനം കരസ്ഥമാക്കിയ നന്ദിനി കൃഷ്ണൻ, സൂര്യനന്ദന.വി,നിവേദ്യ കലേഷ് എന്നിവരെ ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു. നൂറ് ശതമാനം വിജയം കൈവരിക്കാൻ സഹായിച്ച മറ്റ് കുട്ടികളേയും അനുമോദനങ്ങൾ അറിയിച്ചു

കെ.ജി സെക്ഷൻ ടീച്ചർ പ്രഭ രവീന്ദ്രൻ കൃതഞ്ജത പറഞ്ഞ ചടങ്ങ് കുട്ടികളെ മധുരം നൽകി ക്ലാസ്സുകളിലേക്ക് പ്രവേശിപ്പിച്ചതോടെ അവസാനിപ്പിച്ചു.

READ MORE
കലാ മാമാങ്കമായി യൂത്ത് ഫെസ്റ്റിവൽ
കലാ മാമാങ്കമായി യൂത്ത് ഫെസ്റ്റിവൽ

ശ്രീ വിജയാനന്ദ വിദ്യാ പീഠത്തിലെ 2025-26 അധ്യയന വർഷത്തെ യൂത്ത് ഫെസ്റ്റിവൽ ആഗസ്റ്റ് 22,23 തിയ്യതികളിൽ നടന്നു.

സ്കൂൾ മാനേജർ അജയകുമാർ വല്യുഴത്തിൽ ഉൽഘാടനം നിർവ്വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ലത.എസ്സ്,വൈസ് പ്രിൻസിപ്പാൾ ജ്യോതി വി.നായർ, സി.കെ ശോഭന,ദേവി ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു.

കുട്ടികളിലെ സർഗാത്മകത കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ധാരാളം മത്സര ഇനങ്ങൾ സംഘടിപ്പിച്ചു.

അധ്യാപികമാരായ ഉത്തരമുകുന്ദൻ,ആര്യ ദേവി ബാലൻ പിള്ള, സുമിത,മുരളീധരൻ.ടി എസ്,അമൽ.കെ.എസ്സ് എന്നിവർ നേതൃത്വം നൽകി. ആഹ്ലാദവും ആവേശവും നിറഞ്ഞ രണ്ടു ദിനങ്ങൾ കുട്ടികൾക്ക് സർഗ- താള-ലയങ്ങളുടെ നിറമുള്ള ഓർമകളായി.

 

READ MORE
സഹോദയ വേദിയിലെ മിന്നും താരങ്ങൾ
സഹോദയ വേദിയിലെ മിന്നും താരങ്ങൾ

സെൻട്രൽ ട്രാവൻകൂർ സഹോദയ കലോത്സവത്തിൽ മികച്ച നേട്ടവുമായി വിജയാനന്ദ വിദ്യാപീഠം വിദ്യാർത്ഥികൾ.സെക്കൻഡറി വിഭാഗത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കിയ സ്കൂളിൻ്റെ അഭിമാന താരങ്ങൾ ; ചിത്രരചന, സംഗീതം,നൃത്തം തുടങ്ങിയ വിവിധ ഇനങ്ങളിൽ  മികവുറ്റ പ്രകടനം കാഴ്ചവെച്ചു.

സ്കൂളിന്റെയും, അതിലുപരി അർപ്പണബോധമുള്ള വിദ്യാർത്ഥികളുടെയും, അവർക്കൊപ്പം ആത്മാർത്ഥമായ പിന്തുണ നൽകിയ അധ്യാപകരുടെയും പ്രയത്നത്തെ സ്കൂൾ അധികൃതർ അനുമോദിച്ചു.സഹോദയ കമ്മറ്റി അധ്യാപകരായ രേഖ മോഹൻ,ആര്യാദേവി, ബാലൻപിള്ള, മുരളീധരൻ.ടി.എസ്., സുമിത.കെ, സുകുമാരൻ, ബിന്ദുകുമാരി,ഉത്തര മുകുന്ദൻ എന്നിവരുടെ പ്രയത്‌നവും സമർപ്പിതമായ നേതൃത്വവും കലോത്സവ വിജയത്തിന് പിൻബലമേകി.

എല്ലാ പിന്തുണയും നൽകിയ സ്കൂൾ മാനേജ്മെന്റിനും പ്രിൻസിപ്പൽ ലത.എസ്, വൈസ് പ്രിൻസിപ്പൽ ജ്യോതി. വി നായർ എന്നിവർക്കും വിദ്യാർത്ഥികളും അധ്യാപകരും പ്രത്യേക കൃതജ്ഞത അറിയിച്ചു.

READ MORE
Join our vibrant learning community... For Admission Click Here
Let’s Contribute for a Good Cause... To Support Us Click Here