News

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയിൽ ചേരാം ; ‘സ്വാശ്രയ സ്കീം’ നേടാം

Posted On : September 16, 2026
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയിൽ ചേരാം ; ‘സ്വാശ്രയ സ്കീം’ നേടാം

സംസ്ഥാന ആഭ്യന്തര വകുപ്പ് സ്കൂളുകളിൽ നടപ്പാക്കുന്ന സ്റ്റുഡന്റ് പൊലീസ് കെഡറ്റ് (എസ്പിസി) പദ്ധതിയിൽ പുതുതായി ചേരുന്ന സ്കൂളുകളിൽ ‘സ്വാശ്രയ സ്കീം’ നടപ്പാക്കുന്നു.

സർക്കാർ,എയ്ഡഡ് സ്കൂളുകൾക്കു പുറമേ സ്വകാര്യ, കേന്ദ്ര സിലബസ് സ്കൂളുകൾക്ക് ഇതിൻ്റെ ഭാഗമാവാം.

ഹൈസ്കൂൾ,ഹയർ സെക്കൻഡറി തലങ്ങളിലാണ് എസ്പിസി അനുവദിക്കുന്നത്. ഒരു ബാച്ചിൽ 44 കുട്ടികൾക്കാണ് അവസരം ലഭിക്കുക. ഇവർക്ക് യൂണിഫോം,പി.ടി ഡ്രസ്,ബൂട്ട്, കാൻവാസ് ഷൂസ് എന്നിവ നൽകും. പരേഡ് സമയത്തെ ലഘുഭക്ഷണത്തിന് ആഴ്ചയിൽ 2 ദിവസം എന്ന കണക്കിൽ പ്രതിവർഷം 30,000 രൂപ വീതവും അനുവദിക്കും.

പരിശീലനം നൽകുന്നതിനായി ഡ്രിൽ ഇൻസ്ട്രക്ടർമാരായി നിയോഗിക്കുന്ന 2 റിട്ട.പൊലീസ് ഉദ്യോഗസ്ഥർക്കുള്ള പ്രതിഫലവും സർക്കാർ വഹിക്കും.