കുട്ടികളുടെ പഠനകാര്യങ്ങളിൽ ഗുരുക്കൻമാരെപ്പോലെ മാതാപിതാക്കൾക്കും വലിയ ഉത്തരവാദിത്തമുണ്ട്.
വീട്ടിലെ പഠന കാര്യങ്ങളിൽ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
.കൃത്യമായ ഫോക്കസും ക്ഷമയും കുട്ടികളിൽ പ്രദാനം ചെയ്യുന്നതോടൊപ്പം ; സ്കൂളിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ കൂടുതൽ വ്യക്തതയോടെ, വ്യക്തിഗത ശ്രദ്ധ നൽകി മനസ്സിലാക്കി കൊടുക്കണം.
.വീട്ടിലെ പഠനം കുട്ടികൾക്ക് അമിതഭാരമാവാതെ നോക്കുന്നതോടൊപ്പം അവരിൽ സംശയങ്ങൾ ദൂരീകരിക്കാനും പഠനം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമായി ശ്രദ്ധിക്കണം.
.മാതാപിതാക്കൾ വളരെയധികം ക്ഷമയോടെ പെരുമാറേണ്ടത് നിർബന്ധമാണ്.
.പഠനത്തിന് അനുയോജ്യമായി ശാന്തമായ അന്തരീക്ഷം വീട്ടിൽ ഒരുക്കണം.
.പഠനസമയത്ത് ടിവി, മൊബൈൽ ഫോൺ, ലഘുഭക്ഷണങ്ങൾ തുടങ്ങിയ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ പൂർണ്ണമായും ഒഴിവാക്കണം.
.ദിവസവും കൃത്യമായ സമയം പഠനത്തിനായി മാറ്റിവെക്കുന്നത് കുട്ടികളിൽ ചിട്ടയും ഉത്തരവാദിത്തവും വളർത്തും.
.കൃത്യമായ ടൈംടേബിൾ ശീലമാക്കിക്കണം. വിദ്യാർഥി ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ സമയനിഷ്ഠ പാലിക്കാൻ ചെറുപ്പത്തിൽ തന്നെ പഠനത്തിനും വിനോദത്തിനും ഭക്ഷണത്തിനുമായി കൃത്യമായ സമയം നിശ്ചയിച്ച് നൽകാൻ മാതാപിതാക്കൾക്ക് കഴിയണം.