News

കുട്ടികൾ പാലിക്കേണ്ട ശുചിത്വ മര്യാദകൾ

Posted On : October 14, 2026
കുട്ടികൾ പാലിക്കേണ്ട ശുചിത്വ മര്യാദകൾ

വ്യക്തിശുചിത്വം പോലെ തന്നെ പരിസര ശുചിത്വവും പാലിക്കാൻ കുട്ടികൾക്ക് നൽകേണ്ട പാഠങ്ങൾ :

.റോഡിലോ മറ്റു പൊതുസ്ഥലങ്ങളിലോ ചപ്പുചവറുകൾ വലിച്ചെറിയാനോ റോഡിൽ അനാവശ്യമായി തുപ്പാനോ പാടില്ല.

.മറ്റുള്ള വീടുകളിൽ ചെരുപ്പ് ഊരിയതിനു ശേഷം മാത്രം അകത്ത് കടക്കുക.

.മിഠായിയോ മറ്റോ കഴിക്കുമ്പോൾ അതിന്റെ കടലാസ് നിലത്ത് ഇടാതെ വേസ്റ്റ് ബിന്നിൽ തന്നെ ഇടുക.

വൃത്തിയും നല്ല ശീലങ്ങളും മാതാപിതാക്കളും പാലിക്കാൻ ശീലിച്ചാൽ മാത്രമേ കുട്ടികളും അത് പിൻതുടരുകയുള്ളൂ എന്നത് പ്രത്യേകം ഓർമിക്കുക.