News

കുഞ്ഞുങ്ങൾക്ക് നൽകൂ നല്ല കുട്ടിക്കാലം…

Posted On : October 7, 2026
കുഞ്ഞുങ്ങൾക്ക് നൽകൂ നല്ല കുട്ടിക്കാലം…

നല്ല ജീവിതം കെട്ടിപ്പടുക്കാൻ കുഞ്ഞുങ്ങൾക്ക് നല്ലൊരു കുട്ടിക്കാലം സമ്മാനിക്കാൻ അച്ഛനമ്മമാർ പാലിക്കേണ്ട കാര്യങ്ങൾ :

.കുഞ്ഞുങ്ങളോട് സത്യം മാത്രം പറയുക.

.ആരോഗ്യകരമായ ഭക്ഷണശീലം വ്യായാമം തുടങ്ങിയ
ചിട്ടയായ ഒരു ജീവിതക്രമം പാലിക്കുക.

.സ്ഥിരോത്സാഹം ഉള്ളവരായിരിക്കാൻ ശ്രമിക്കുക.

.ക്ഷമിക്കാനും തെറ്റു ചെയ്താൽ ക്ഷമ പറയാനും കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ
സ്വയം മാതൃക കാണിക്കുക.

.എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യം നൽകുക.

.കുഞ്ഞുങ്ങളോട് സ്‌നേഹം പ്രകടിപ്പിക്കുന്നതിൽ പിശുക്ക് കാണിക്കാതിരിക്കുക.

.തിരക്കുകൾക്കിടയിലും മക്കൾക്കൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തുക.

.അനാവശ്യ ആശങ്കകളും സംശയങ്ങളും ഒഴിവാക്കി തെളിഞ്ഞ വ്യക്തിത്വത്തിനുടമകൾ ആയിരിക്കുക.

.ഏതു സാഹചര്യത്തിലും കുഞ്ഞുങ്ങൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുക.

.അരുതെന്ന് പറയേണ്ട ഇടങ്ങളിൽ അരുത് എന്ന് ഉറക്കെ പറയാനുള്ള ധൈര്യം കുഞ്ഞുമനസ്സിൽ നിറയ്ക്കുക.