News

നിങ്ങളുടെ കുട്ടി ഈ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടോ..!?

Posted On : September 29, 2026
നിങ്ങളുടെ കുട്ടി ഈ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടോ..!?

കുട്ടികൾ ഫോണിന് അടിമയായിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് :

.ഫോൺ കൈയ്യിൽ നിന്ന് മാറ്റുമ്പോഴോ ലഭ്യമാകാതെ വരുമ്പോഴോ കുട്ടികൾ അനിയന്ത്രിതമായി വാശി പിടിക്കുകയും മാനസികമായി അസ്വസ്ഥരാകുകയും ചെയ്യുക.

.വാട്സാപ്പ് ഗ്രൂപ്പുകൾ, മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ അമിതമായി സമയം ചിലവഴിക്കാൻ താല്പര്യം കാണിക്കുകയും ചുറ്റുപാടുകളെ അവഗണിക്കുകയും.

.ഫോണിൽ നോട്ടിഫിക്കേഷൻ ശബ്ദം കേൾക്കുമ്പോൾ തന്നെ മറ്റെല്ലാ കാര്യങ്ങളും മാറ്റിവെച്ച് ഫോണിനടുത്തേക്ക് ഓടുക.

.ഉറങ്ങാൻ പോകുന്നതിന് മുൻപും രാവിലെ ഉണർന്ന ഉടനെയും ഫോൺ പരിശോധിക്കുന്നത് ശീലമാക്കുകയും പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ തന്നെ ഫോണുകൾ ഇടയ്ക്കിടെ പരിശോധിച്ചുകൊണ്ടിരിക്കുകയും.

.പാഠപുസ്തകങ്ങൾ നോക്കി പഠിക്കുന്നതിനേക്കാൾ എല്ലാ കാര്യങ്ങൾക്കും ഗൂഗിളിനെ അമിതമായി ആശ്രയിക്കുക.

ഈ ലക്ഷണങ്ങൾ നിങ്ങളുടെ കുട്ടിയിൽ കാണുന്നുണ്ടെങ്കിൽ വൈകാതെ തന്നെ. തിരുത്തൽ നടപടികൾ സ്വീകരിക്കുക.