News

ഒ.ബി.സി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്

Posted On : September 4, 2026
ഒ.ബി.സി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്

സർക്കാർ,എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്കുള്ള കെടാവിളക്ക് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.

അർഹരായ വിദ്യാർത്ഥികൾക്ക് പ്രതിവർഷം 1500 രൂപയുടെ ധനസഹായമാണ് സ്കോളർഷിപ്പ് വഴി ലഭിക്കുക. അർഹരായവർ സെപ്റ്റംബർ 30-നകം അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷാ ഫോമിനായി സന്ദർശിക്കുക : https://rebrand.ly/35b3rwz