വേൾഡ് വൈഡ് വെറ്ററിനറി സർവീസിന്റെ(WVS) നേതൃത്വത്തിൽ നടപ്പിലാക്കുന്ന മിഷൻ റാബീസ്(Mission Rabies)പദ്ധതിയുടെ ഭാഗമായി ശ്രീ വിജയാനന്ദ വിദ്യാപീഠം സ്കൂളിൽ പേവിഷബാധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

നായകളിലൂടെ പകരുന്ന പേവിഷബാധ ഇല്ലാതാക്കുന്നതിനും മനുഷ്യരെയും വളർത്തുമൃഗങ്ങളെയും സംരക്ഷിക്കുന്നതിനുമുള്ള ബോധവൽക്കരണമായിരുന്നു ലക്ഷ്യം.

മിഷൻ റാബീസ് വിദ്യാഭ്യാസ നോഡൽ ഓഫീസർമാരായ നന്ദകുമാർ, സുജ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.