News

യോഗാ ദിനം ആചരിച്ചു…

Posted On : June 25, 2025
യോഗാ ദിനം ആചരിച്ചു…

വൈവിധ്യമാർന്ന പരിപാടികളോടെ സ്കൂളിൽ ‘യോഗാ ദിനം’ ആഘോഷിച്ചു.വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ യോഗ അധ്യാപിക ശ്രീജ.എസിന്റെ നേതൃത്വത്തിൽ വിവിധ യോഗാസനങ്ങൾ അവതരിപ്പിച്ചു.

യോഗയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവൽകരണ പ്രവർത്തനങ്ങളും നടന്നു.സ്കൂൾ പ്രിൻസിപ്പൽ ലത.എസ്സ് യോഗ ദിനാചരണത്തിന്റെ പ്രസക്തിയെക്കുറിച്ചും നിത്യജീവിതത്തിൽ യോഗയുടെ ആവശ്യകതയെക്കുറിച്ചും വിശദീകരിച്ചു.