കുഷ്ഠരോഗത്തെപ്പറ്റിയുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിച്ച് രോഗ നിർണയത്തിനും ചികിത്സക്കും സംസ്ഥാന ആരോഗ്യവകുപ്പ് കുഷ്ഠരോഗ നിർണയ ക്യാമ്പയിൻ ‘അശ്വമേധത്തിന് ‘ തുടക്കം കുറിച്ചു.ഇതിൻ്റെ ഭാഗമായി ശ്രീ വിജയാനന്ദ വിദ്യാ പീഠം സ്കൂളിൽ പ്രതിജ്ഞ ചൊല്ലി.
ഒൻപതാം ക്ലാസുകാരനായ അജിതേഷ്.പി നായരാണ് സ്കൂൾ അസംബ്ലിയിൽ അശ്വമേധം പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും പ്രതിജ്ഞ ഏറ്റു ചൊല്ലുകയായിരുന്നു.